--- പരസ്യം ---

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിൽ ഗണിത ശാസ്ത്ര വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു

By neena

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ ഗണിത ശാസ്ത്ര വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച ജൂലായ് 15 ന് രാവിലെ 11 മണിക്ക് നടക്കും.

അതിഥി അദ്ധ്യാപക നിയമനത്തിനായി യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം എത്തണം. നെറ്റ്, പി.എച്ച്.ഡി, യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടു കൂടി പി.ജി. യോഗ്യതയുള്ളവരെയും പരിഗണിക്കും.

--- പരസ്യം ---

Leave a Comment