കൊയിലാണ്ടി ദേശീയപാതയിൽ പാർക്ക് റെസിഡൻസി ഹോട്ടലിനു സമീപം ബൈക്കിൽ ലോറിയിടിച്ച് തെറിച്ചുവീണ യുവാവ് മറ്റൊരു ലോറി കയറി മരിച്ചു. ഇന്ന് പുലർച്ചെ 1.45 ഓടെ പാർക്ക് റസിഡൻസി ഹോട്ടലിനു സമീപമാണ് അപകടം ഉണ്ടായത്.കൊയിലാണ്ടി പുളിയഞ്ചേരി കണ്ണി കുളത്തിൽ വീട്ടിൽ ആദർശ് ( 27)ആണ് മരിച്ചത്. മിലിറ്ററി ഉദ്യോഗസ്ഥനാണ് ആദർശ്.
കണ്ണി കുളത്തിൽ അശോകൻ്റെയും സുമയുടെയും മകനാണ്. സഹോദരി: അഞ്ജു. സംഭവത്തിൽ ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലം കുന്ന്യോറ മലയിൽ ഹരികൃഷ്ണൻ (28), ചാത്തോത്ത് താഴ നിജിൻ (28) എന്നിവർക്കാണ് പരിക്കേറ്റത്.
കൊയിലാണ്ടി ദേശീയപാതയിൽ ബൈക്കപകടം യുവാവ് മരണപ്പെട്ടു
By admin
Published on:
