കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇ-ചലാന്‍ മുഖേന നല്‍കി യിട്ടുള്ള ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകളും, നിലവില്‍ കോടതിയിലുള്ള ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും തീര്‍പ്പാക്കുന്നതിനായി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസും മോ ട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം പുതുപ്പണം, വടകര വെച്ച് 2024 ഒക്ടോബര്‍ 7,8 തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന അദാല ത്തില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ക്ക് 9497963708 (പോലീസ്, 0495-2355588 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
ശ്രദ്ധിക്കുക: എ ടി എം /ഡെബിറ്റ്, ക്രഡിറ്റ് / UPI സൗകര്യം മാത്രമേ ലഭ്യമാവുകയുളളു.