ഇന്ന് (31-01-2025) സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സമ്മേളനം വടകര നാരായണ നഗരത്ത് വെച്ച് നടക്കുന്നതിനാൽ വടകര ടൗൺ പരിസരത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഉച്ചക്ക് 12 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു.
കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ പുളാടിക്കുന്ന് – അത്തോളി – ഉള്ളിയേരി – പേരാമ്പ്ര വഴി തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്.
കോരപ്പുഴ വരുന്ന വലിയ വാഹനങ്ങൾ കൊയിലാണ്ടി – ഉള്ളിയേരി – പേരാമ്പ്ര – നാദാപുരം വഴി തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്.
കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കൈനാട്ടി – നാദാപുരം – പേരാമ്പ്ര വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.
നാദാപുരം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ ചോറോട് ഓവർബ്രിഡ്‌ജ് വരെയുംചാനിയംകടവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മേപ്പയിൽ വരെയുംപയ്യോളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാലയാട്‌നട വരെയും
►വില്ല്യാപ്പള്ളി, ആയഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ അറക്കിലാട് റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കേണ്ടതാണ്