ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിനു മുമ്പിൽ പ്രതിഷേധ കൂട്ടായ്മ

By neena

Published on:

Follow Us
--- പരസ്യം ---


കീഴരിയൂർ_ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ തീക്ഷ്ണമായ അധ്യായം രചിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി മലബാറിൽ നടന്ന ഐതിഹാസിക സംഭവമായ കീഴരിയൂർ ബോംബ് കേസിൻ്റെ സ്മാരകമായി നിർമിച്ച കമ്മ്യൂണിറ്റി ഹാൾ ആറു വർഷമായി അടച്ചിട്ടു കിടക്കുകയാണ്. ജനങ്ങൾക്ക് തുറന്നുകൊടുണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുകയാണ്. വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് 2013 ൽ നിർമിച്ചതാണ് ഈ സ്മാരക മന്ദിരം .2014ൽ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്.

2018ൽ പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ ഇതിൻ്റെ മുകൾ നില പണിയുന്നതിനു വേണ്ടി 55 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ നിർമാണ പ്രവർത്തനം ആരംഭിച്ച അന്നു മുതൽ ഈ കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. കമ്മ്യൂണിറ്റി ഹാൾ പ്രവർത്തനം ഒഴിവാക്കി ഇരുനിലയും മ്യൂസിയമാക്കി മാറ്റാൻ സി പിഎം പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചതിനെ തുടർന്നാണ് സ്മാരക മന്ദിരത്തിന് ശനിദശ തുടങ്ങിയത്. രാഷ്ട്രീയ സമരങ്ങളും കോടതി വിധികളും കമ്മ്യൂണിറ്റിഹാളിനു വേണ്ടി ഉണ്ടായെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ രാഷ്ട്രീയ ദുർവാശിയുടെ പേരിൽ ആറു വർഷമായി അടച്ചു പൂട്ടിയിരിക്കുകയാണ്. ഏതാണ്ട് ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച സ്മാരക മന്ദിരം അടിയന്തരമായി ജനങ്ങൾക്കു തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക മന്ദിരത്തിനു മുന്നിൽ ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്ത് 9ന് കാലത്ത് 10 മണിക്ക് പ്രതിഷേധ കുട്ടായ്മ നടക്കുകയാണ്. ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിക്കും. കെപിസിസി മെമ്പർ സി.വി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

--- പരസ്യം ---

Leave a Comment

error: Content is protected !!