ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

By neena

Published on:

Follow Us
--- പരസ്യം ---

ചേമഞ്ചേരി ഭാഗത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ കവർന്നു. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, സമീപത്തെ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം,തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം ,ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷ്ടാക്കൾ കയറിയത്. പുറത്തെ ഭണ്ഡാരമാണ് പൊളിച്ചത് ‘ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തിലെ നാല് ഭണ്ഡാരവും കുത്തിതുറന്നു.

ചേലിയയിൽ തന്നെ ഒരു കോഴിപ്പീടികയിലും മോഷണം നടന്നതായി വിവരമുണ്ട്. പൂക്കാട് ചെരിപ്പ് കടയിലും മോഷണം നടത്തി.തിരുവങ്ങൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ സിസിടിവിയിൽ രണ്ടു മോഷ്ടാക്കളുടെ ചിത്രം തെളിഞ്ഞിട്ടുണ്ട്. ഇത് വെച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.

--- പരസ്യം ---

Leave a Comment

error: Content is protected !!