അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകള്‍, ഫോട്ടോയും വിഡിയോയും പകര്‍ത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാര്‍. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.
ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടകളുമായി ഇരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിന്റെ വിഡിയോ ഒരു ജീവനക്കാരി പകര്‍ത്തുന്നുണ്ട്. തുടര്‍ന്ന് മുട്ടകള്‍ രണ്ടാമത്തെ ജീവനക്കാരി എടുത്തു മാറ്റുന്നതും കാണാം.