--- പരസ്യം ---

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ പുറത്ത്. സോണാർ ചിത്രം പുറത്തുവിട്ട് നേവി

By neena

Published on:

Follow Us
--- പരസ്യം ---

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ പുറത്ത്. സോണാർ ചിത്രം പുറത്തുവിട്ട് നേവി. കോൺടാക്ട് വൺ എന്ന സ്ഥലത്താണ് ട്രക്ക് ഉള്ളതെന്ന് 90 ശതമാനം നിഗമനം. ഇന്നലെയാണ് സൂചന ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചു കൂടുതൽ പരിശോധന നടത്തി.

ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നദിയോട് ചേർന്നാണ് സി​ഗ്നൽ ലഭിച്ചത്. അത് കേന്ദ്രീകരിച്ച് തെരച്ചിൽ പുരോ​ഗിക്കുകയാണ്. രണ്ട് സി​ഗ്നലുകൾ ​ഗം​ഗാവാലി പുഴയുടെ സമീപത്ത് നിന്ന് ലഭിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. സൈഡ് സ്കാൻ സോണാർ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സി​ഗ്നലുകൾ കണ്ടെത്തിയത്. ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ​ഗം​ഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകൾ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.

തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോ​ഗമിക്കുകയാണ്. ഇന്ന് രാത്രിയുിലും തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. ബൂം എസ്കവേറ്റർ ഉപയോ​ഗിച്ചാണ് തെരച്ചിൽ പുരോ​​ഗമിക്കുന്നത്.

--- പരസ്യം ---

Leave a Comment