കീഴരിയൂർ: നമ്പ്രത്ത്കര യു.പി സ്കൂളിൽ കർഷക ദിനാചരണം നടന്നു.
കൊല്ലവർഷം പുതിയ നൂറ്റാണ്ടിലേക്ക് (1200) കടന്നവേളയിൽ
സ്കൂളിന് സമീപത്തെ അറിയപ്പെടുന്ന കർഷകനായ നാരായണൻ കെ എം
കണ്ടച്ചം കണ്ടിയെ ഉപഹാരം നൽകി ആദരിച്ചു. സ്കൂളിലെ കുട്ടി കർഷകനായ തേജസ് ഷിംജിത്തിനെയും ഉപഹാരം നൽകി ആദരിച്ചു. കർഷകദിനവുമായി ബന്ധപ്പെട്ട് കാർഷിക ക്വിസ് മത്സരം നടന്നു. പ്രധാനാധ്യാപിക സുഗന്ധി ടി.പി, അധ്യാപകരായ സിന്ധു കെ കെ, ബിജിനി വി. ടി എന്നിവർ സംസാരിച്ചു. കാർഷിക ക്ലബ് കൺവീനർ അർഷ വി. കെ പരിപാടികൾക്ക് നേതൃത്വം നൽകി.
കർഷക ദിനാചരണം സംഘടിപ്പിച്ചു
Published on: