ഗാന്ധിഘാതകർ ഇന്ത്യയ്ക്ക് അപകടം – കോൺഗ്രസ് നേതാവ് കാവിൽ പി മാധവൻ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

.കീഴരിയൂർ- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലചെയ്ത തീവ്രഹിന്ദുത്വ വാദികൾ ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണിപ്പോൾ ശ്രമിക്കുന്നതെന്നും ഇവർ രാജ്യത്തിന് അപകടകാരികളാണെന്നും കോൺഗ്രസ് നേതാവ് കാവിൽ പി.മാധവൻ പ്രസ്താവിച്ചു.കീഴരിയൂർ മണ്ഡലത്തിലെ മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് തുടക്കം കുറിച്ച് പതിനൊന്നാം വാർഡ് സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയയിരുന്നു അദ്ദേഹം. ദീപക് കൈപ്പാട്ട് അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.കെ.ദാസൻ, ഇ രാമചന്ദ്രൻ ,ശശി പാറോളി, രജിത കെ.വി, ചുക്കോത്ത് ബാലൻ നായർ , പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ ,മഹിളാ കോൺഗ്രസ് നേതാക്കളായ ഗിരിജമനത്താനത്ത്, സുലോചന സിറ്റാഡൽ, എൻ.ടി.ശിവാനന്ദൻ, കെ.കെ സത്യൻ പ്രസംഗിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!