ചിങ്ങപുരം:ഗാന്ധിയൻ കെ.പി.എ. റഹീമിന്റെ സ്മരണയ്ക്ക് പാനൂർ സ്മൃതിവേദി ഏർപ്പെടുത്തിയ പുരസ്ക്കാരം തിക്കോടി നാരായണന്. 11,111 രൂപയും ഫലകവുമാണ് പുരസ്കാരം. ജനുവരി 13-ന് പാനൂർ സുമംഗലി ഓഡിറ്റോറിയ ത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം നൽകും.ഗാന്ധിയനായി ജീവിതം നയിക്കുന്ന തിക്കോടി നാരായണൻ 92 വയസ്സിലും കർമനിരതനാണെന്ന് സ്മൃതിവേദി ഭാരവാഹികൾ പറഞ്ഞു.സി.കെ.ഗോവിന്ദൻ നായരുടെ ജീവചരിത്രം, ഡബ്ല്യുസി ബാനർജി മുതൽ കൃപലാനിവരെ, ലീഡർ ഓർമ്മയിലൊരു പൂമരം, ജീവാർപ്പണം ചെയ്ത ദേശാഭിമാനികൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ചിങ്ങപുരം സി.കെ.ജി ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായി വിരമിച്ച നാരായണൻ പുറക്കാട് മനയിൽ വീട്ടിലാണ് താമസം.
--- പരസ്യം ---