ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമവാർഷികം ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ഉള്ളിയേരി: അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിന്റെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമവാർഷികം ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.അനുസ്മരണസമ്മേളനത്തിൽ പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും.ഫെബ്രുവരി 9ന് രാവിലെ പുത്തഞ്ചേരി ജി എൽ പി സ്കൂളിൽവെച്ച് നടക്കുന്ന ഗാനാലാപന മത്സരത്തിൽ 15 വയസ്സ് വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും, 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം.ഗാനാലാപന മത്സരത്തിൽ പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 9745920739,9747664288,8086304885

--- പരസ്യം ---

Leave a Comment

error: Content is protected !!