--- പരസ്യം ---

ഗുരുവായൂരിൽ അഷ്ടമി രോഹിണി ദിവസത്തിൽ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം

By neena

Published on:

Follow Us
--- പരസ്യം ---

ഗുരുവായൂരിൽ അഷ്ടമി രോഹിണി മഹോത്സവത്തിന് പൊതുവരിയിൽ നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന നൽകുകയെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. നിർമ്മാല്യം മുതൽ പൊതുവരി ക്ഷേത്രത്തിലേക്ക് നേരെവിടും. പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും.

വി.ഐ.പി, സ്‌പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മുതൽ നിയന്ത്രണം ഏർപ്പെടുത്തി. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതൽ അഞ്ചര വരെയും വൈകിട്ട് 5 മുതൽ ആറ് വരെയും മാത്രമാകും. തദ്ദേശീയർക്ക് അനുവദിക്കപ്പെട്ട സമയത്ത് ദർശനമാകാം. ബാക്കിയുള്ള സമയത്ത് പൊതുവരി സംവിധാനമാകും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം നൽകും. നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ വിഭവങ്ങളാണ് പ്രസാദ ഊട്ടിന് വിളമ്പുക. രാവിലെ ഒമ്പത് മണിക്ക് ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക്  രണ്ട് മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും.

--- പരസ്യം ---

Leave a Comment