ഗെയില്‍ ലിമിറ്റഡില്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്; 73 ഒഴിവുകള്‍; സമയം തീരുന്നു

By admin

Published on:

Follow Us
--- പരസ്യം ---

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലാണ് നിയമനം. ആകെ 73 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ എക്സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്മെന്റ്. ആകെ 73 ഒഴിവുകള്‍. ഒരു വര്‍ഷത്തേക്ക് പരിശീലനമുണ്ടാവും. വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സ്ഥിരമായി നിയമിക്കും.

കെമിക്കല്‍ 21 ഒഴിവ്

ഇന്‍സ്ട്രുമെന്റേഷന്‍ 17 ഒഴിവ്

ഇലക്ട്രിക്കല്‍ 14 ഒഴിവ്

മെക്കാനിക്കല്‍ 8 ഒഴിവ്

ബി ഐ എസ് 13 ഒഴിവ്

പ്രായപരിധി

26 വയസ് വരെയാണ് പ്രായപരിധി.. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 60,000 രൂപ മുതല്‍ 1,80,000 രൂപ വരെ ശമ്പളമായി ലഭിക്കും.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തില്‍ 65 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിങ് ബിരുദം. ബി.ഐ.എസിലേക്ക് 60 ശതമാനം മാര്‍ക്കോടെ ബിരുദവും, 65 ശതമാനം മാര്‍ക്കോടെ എംസിഎയും നേടിയവരെയും പരിഗണിക്കും.

എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും.

2025 ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ

താല്‍പര്യമുള്ളവര്‍ https://gailonline.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 18ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളും വെബ്സൈറ്റിലുണ്ട്.

--- പരസ്യം ---

Leave a Comment

error: Content is protected !!