--- പരസ്യം ---

ഗോത്രജനതക്ക് കാവലായി നിന്ന കെ.ജെക്ക് വിട…..

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വയനാടിന്‍റെ നേരവകാശികള്‍ക്കായി വിദ്യഭ്യാസരംഗത്ത് ഒരു ബദല്‍ ആവിഷ്കരിച്ച് സമാന്തരവിദ്യഭ്യാസ സ്ഥാപനം നടത്തുകയും ചെയ്ത് ഒരു സമൂഹത്തെ മുന്നോട്ടു നയിച്ച വ്യക്തി. അതിന്‍റെ ചെലവ് കണ്ടെത്തിയത് ബേബിച്ചേട്ടനും കുട്ടികളും നടത്തിയ ഗാനമേളകളില്‍ നിന്നായിരുന്നു. അങ്ങനെയാണ് ” നാട് എന്‍ വീട് വയനാട്” എന്ന വയനാടിനെക്കുറിച്ചുള്ള പാട്ട് ഓരോ വയനാട്ടുകാരന്‍റേയും കേരളത്തിൻ്റെയും ഹൃദയത്തില്‍ പതിഞ്ഞത്. ഗോത്രജനതയെ അടിമകളാക്കിയ തമ്പുരാൻ വര്‍ഗത്തിന്‍റെ ചതി മാവേലിമന്റത്തിലൂടെ ആവിഷ്കരിച്ചു. വയനാട്ടിലേക്കുള്ള തിരുവിതാംകൂറുകാരുടെ കുടിയേറ്റവും സാംസ്കാരിക പരിണാമവും ബസ്പുര്‍ക്കാനയില്‍ വിവരിച്ചു. ആദിവാസി പെണ്‍കുട്ടികളുടെ പിരീയഡ് കാലത്തെ ഒറ്റപ്പെടലിന്‍റെ വൈകാരികത ഗുഡയില്‍ പകര്‍ത്തി.

വയനാട് സ്വദേശിയായ ഇദ്ദേഹം കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ ഒരു സ്ഥാപനത്തിന് രൂപം നൽകി. എഴുത്തുകാരൻ , നാടക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ , പരിസ്ഥിതി പ്രവർത്തകർ , സമാന്തര വിദ്യാഭ്യാസ പ്രചാരകൻ , ആദിവാസി ഗോത്ര സഭ പ്രവർത്തകൻ, എന്നീ മേഖലകളിൽ ഇദ്ദേഹം പ്രവർത്തിച്ചുവന്നിരുന്നു.
ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും, പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തനങ്ങളിലും കെ.ജെ ബേബി വഹിച്ച പങ്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.

വയനാടിനേയും ഗോത്രജനതതേയും ചേര്‍ത്തുപിടിച്ച കെ.ജെ. ബേബിക്ക് ആദരവോടെ വിട.

--- പരസ്യം ---

Leave a Comment