--- പരസ്യം ---

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിനക്യാമ്പിന് തുടക്കമായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

2024 – 25 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. നവംബർ 22 23 24 തിയ്യതികളിലായി നടത്തുന്ന ത്രിദിന ക്യാമ്പ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ വൈസ് പ്രസിഡന്റ് സുരേഷ് ഒ കെ അധ്യക്ഷ സ്ഥാനം വഹിച്ചു. ജ്യോതി( ഹെഡ്മിസ്ട്രസ് SVAGHSS), PTA പ്രസിഡന്റെ് ടി ഇ ബാബു, മദർ PTA വൈസ് പ്രസിഡന്റ് ബിന്ദു, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി , ഫിസിക്സ് അധ്യാപിക അനുഷ എ , സ്കൂൾ ചെയർ പേഴ്സൺ മാളവിക ബാബുരാജ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ഗൈഡ്സ് യൂണിറ്റ് ലീഡർ ദേവപ്രിയ MM ചടങ്ങിൽ നന്ദിയും പറഞ്ഞു. അധ്യാപികമാരായ സിന്ധു കെ കെ, രജില വി കെ, മഞ്ജുള കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment