ചേമഞ്ചേരി : ഒരു യു.പി.സ്ക്കൂൾ ഓഫീസ് അറ്റൻ്റൻ്റിന് ആ നാടിനെ സ്വാധീനിക്കാനാവുമോ? സാധിക്കും എന്ന് തന്നെയാണ് ചേമഞ്ചേരി ഈസ്റ്റ് യു.പി.സ്ക്കൂൾ ഓഫീസ് അറ്റൻ്റൻ്റ് മേപ്പയ്യൂർ-ചെറുവണ്ണൂർ സ്വദേശിയായ ടി.പി.ബാലകൃഷ്ണൻ എന്നയാളെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ ഉത്തരം….അദ്ദേഹംഎത്തുന്നതിന് മുമ്പ് നാട്ടുകാരനായ പ്യൂൺ റിട്ടയർചെയ്തപ്പോഴാണ് വളരെ ദൂരെദിക്കിൽ നിന്നും ഒരാളെ മാനേജർ പുതിയതായി നിയമിക്കുന്നത്.ചെറുവണ്ണൂർക്കാരന് ഇവിടത്തെ സ്കൂളുമായി എന്ത് ആത്മാർത്ഥ ബന്ധം എന്ന്ഞങ്ങൾ ആകുലപ്പെട്ടു. മിതഭാഷിയും കൃശഗാത്രനുമായ ഒര് പാവം മനുഷ്യൻ.പക്ഷെ അദ്ദേഹത്തിൻ്റെ കാതുകൾ എന്തും ഗ്രഹിക്കാനായി വട്ടം പിടിച്ചവയായിരുന്നു.കണ്ടു. പരിചയപ്പെട്ടു. നിങ്ങൾക്കിവിടെ എന്ത് കാര്യം എന്ന് മനസ്സിൽ ചിന്തിച്ചു.പോകെ പോകെ അദ്ദേഹം സ്കൂളിൻ്റെ അവിഭാജ്യ ഘടകമായി മാറി. നാട്ടുകാരുമായുള്ള അദ്ദേഹത്തിൻ്റെ ചങ്ങാത്തം ദൃഢവും ഗാഢവുമായി.കുട്ടികളുടെ തോഴനായി.മികച്ചവായനക്കാരനായ അദ്ദേഹത്തിന് പല സാഹിത്യകാരന്മാരുമായുംഅടുത്തബന്ധമുണ്ടായിരുന്നു.നാട്ടിലെ സാംസ്കാരിക സദസ്സുകളിൽ പ്രഭാഷകനായി.സമീപ സ്ക്കൂളുകളിലേപലവിധആഘോഷചടങ്ങുകളിലേയും ഉദ്ഘാടകനായി.പ്രഭാഷണം കേട്ടവർ മറ്റുള്ളവർക്ക് ബാലകൃഷ്ണനെ നിർദ്ദേശിക്കാൻ തുടങ്ങി.എന്നാൽ സ്വന്തം ജോലികളിൽ യാതൊര് വിട്ടുവീഴ്ച്ചയും അയാൾ കാണിച്ചില്ല.മണ്ണിൽ കൃഷി ചെയ്തും സ്കൂൾ സംരക്ഷണത്തിന് വേലി കെട്ടിയും, വാഴ നട്ടും മരച്ചീനി നട്ടും അയാൾനാട്ടുകാരെ അത്ഭുതപ്പെടുത്തി…. ശമ്പളം പറ്റുന്ന ഒരാൾക്ക് ഇങ്ങിനെയും ചെയ്യാൻ കഴിയുമെന്ന് അയാൾ പ്രവർത്തിച്ച് കാണിച്ചു തരികയായിരുന്നുവൈകീട്ട് സ്ക്കൂളിൽ നിന്നുംതിരിച്ച്പോകാൻ രാത്രിയായാൽ അയാൾ പ്രദേശത്തെ ഏതെങ്കിലുംസുഹൃത്തുക്കളുടെ അല്ലെങ്കിൽ പ്രിയവിദ്യാർത്ഥികളുടെ ബന്ധുവായി അവരുടെ വീടുകളിൽഅന്തിയുറങ്ങി.ഒര് ലുങ്കിയും ഷർട്ടും എപ്പോഴും സ്കൂളിൽ സൂക്ഷിക്കും.കുട്ടികളുടെഅവധി ദിവസങ്ങളിലും ഹെഡ്മാസ്റ്ററും ഓഫീസ് അറ്റൻ്ററും വരണമെന്നാണല്ലോ.ബാലകൃഷ്ണൻ അന്നും മുടങ്ങാതെ എത്തും. നട്ടും നനച്ചും അയാൾക്കവിടെ അന്ന് പിടിപ്പത് പണി കാണും.സ്കൂളിൻ്റെ എല്ലാ വികസനപ്രവർത്തനങ്ങളിലും അദ്ദേഹത്തിൻ്റെ കൈകൾ കൂടി ചേർന്നിട്ടുണ്ടായിരുന്നു.നാട്ടിലെ എല്ലാ ജനകീയ പരിപാടികൾക്കും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് ഒപ്പം നിന്നു… പ്രദേശവാസികൾ ഒത്തുചേരുന്ന രാഷ്ട്രീയ ..സാംസ്കാരികപരിപാടികൾക്കെല്ലാം അവധി ദിവസങ്ങൾ നോക്കാതെ അയാൾ കാലത്ത് വരികയും വൈകീട്ട് പോകുകയും ചെയ്തു. ഇതിന് കക്ഷിരാഷ്ട്രീയ ഭേദങ്ങളുണ്ടായില്ല… സ്കൂളിലെബാലകൃഷ്ണേട്ടൻ എന്ന ഒരു പേര് നാട്ടുകാർക്കിടയിൽ സ്വന്തമാക്കാൻ ഇത്തരം പ്രവൃത്തികൾ കൊണ്ട് കഴിഞ്ഞു… സ്കൂളിലെ പാചക തൊഴിലാളി പാർവ്വതിയമ്മയ്ക്ക് തൊട്ടടുത്തവീട്ടിലെ രാധാമ്മയുടെ വീട്ടിൽ നിന്നും വെള്ളം കോരി എത്തിക്കാൻസഹായിച്ചുംഭക്ഷണംക്ലാസുകളിൽ എത്തിച്ച്കൊടുത്തുംകടയിൽ പോയി സാധനങ്ങൾ വാങ്ങിച്ച് കൊടുത്തുംപച്ചക്കറികൾ മുറിച്ചുനൽകിയും അവർക്കൊരുസഹായിയായി നിന്നു…അവരുടെ ATM കാർഡ് ഉപയോഗിച്ച്മരണപ്പെടും വരെ പണമെടുത്ത് നൽകിയതുംബാലകൃഷ്ണനായിരുന്നു…ചേമഞ്ചേരി രണ്ടാം വാർഡിലെനാട്ടിടവഴികൾപോലുംഅയാൾക്ക്പരിചിതമായിരുന്നു.അവധിക്കാലങ്ങളിൽ പുതിയ കുട്ടികളെ സ്വന്തം സ്കൂളിൽ ചേർപ്പിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഒരിക്കൽ ഒര്,രക്ഷിതാവ് പറയുകയുണ്ടായി. തൻ്റെകുട്ടിയെവീടിനടുത്ത സ്കൂളായിട്ടും അങ്ങോട്ട് വിടാൻ ചില കാരണങ്ങളാൽ അയാൾഒരുക്കമായിരുന്നില്ല. പൂക്കാട്ടിൽ തയ്യൽക്കട നടത്തുന്ന അയാളുടെ വീട്ടിൽ രാവിലെ 6 മണിക്ക് ബാലകൃഷ്ണൻ ഹാജർ. വീട്ടുകാരി ഭർത്താവിനെ വിളിച്ചുണർത്തി ബാലകൃഷ്ണൻ വന്ന കാര്യം പറഞ്ഞു. സ്കൂളിൻ്റെ കുറ്റവും കുറവും പറഞ്ഞ് രക്ഷിതാവ് വസ്തുതകൾ നിരത്തി.അര മണിക്കൂർ നീണ്ട ആ സൗഹൃദ സംഭാഷണം ഒര് കട്ടൻ ചായയിൽ അവസാനിപ്പിച്ചു മടങ്ങി. പിറ്റേന്നും ഇതാവർത്തിച്ചു.ഇന്ന് പക്ഷെബാലകൃഷ്ണൻ്റെ മറുപടികൾക്ക് രക്ഷിതാവ് മുട്ടുമടക്കി. കുട്ടിയെഅവിടെത്തന്നെ ചേർക്കുകയും ചെയ്തു.ഇത് ഒരുദാഹരണം മാത്രം.സ്കൂൾ പരിസരത്തെ പഴയ കാലചരിത്രം കേട്ടു പഠിക്കുകയും സംശയദുരീകരണത്തിന് പലരുടേയും വീട്ടിൽ പോയിമുതിർന്നവരുമായി സംസാരിക്കുകയും ചെയ്തു ബാലകൃഷ്ണൻ.സ്കൂൾപരിസരത്തെ വിസ്മൃതരായി പോയ പലരേയും കുറിച്ച് അയാൾഎഴുതി. (ചരിത്രത്തിൽ ഇടം നേടിയവരെക്കുറിച്ച് എഴുതി അബദ്ധമാവാതിരിക്കാനും ശ്രദ്ധിച്ചു.) ആ എഴുത്തുകൾ നാട്ടുകാർ അതിരറ്റ സ്നേഹത്തോടെ സ്വീകരിച്ചു… സുഭാഷ് ആർട്സ് & സയൻസ് ക്ലബ്ബിനെക്കുറിച്ചെഴുതിയലേഖനം പുതുതലമുറക്ക്ആവേശകരമായിരുന്നു.കോവിഡ് കാലത്ത് പൂക്കാട് കലാലയം “മായാ ജാലകം ” എന്ന പേരിൽ നടത്തിയ ചിത്രവിദ്യാർത്ഥികളുടെപ്രദർശനത്തിൽസ്വന്തംസ്കൂളിലെകൊച്ചുമിടുക്കിയുടെ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. മായാജാലകത്തിൻ്റെ ഓരോഉദ്ഘാടനവേദിയിലും ചിത്രകാരന്മാരെ സ്വാധീനിച്ച, അവർക്ക് ഏറെ പ്രിയപ്പെട്ട ഒര് വഴികാട്ടിയെപ്രസംഗിക്കാൻ ക്ഷണിക്കാൻ അവസരമുണ്ടായിരുന്നു.പ്രസ്തുതവിദ്യാർത്ഥിയും രക്ഷിതാവും അതിനായികണ്ടെത്തിയ ആളുടെ പേര് ആവശ്യപ്പെട്ടപ്പോൾ അവർക്കത് പറയാനൊര് സങ്കോചം. അദ്ദേഹം അധ്യാപകനല്ല പ്യൂൺ ആണെന്നതായിരുന്നു മറുപടി. അവരുടെ മനസ്സിലുള്ള പേര് ടി.പി.ബാലകൃഷ്ണൻ എന്നതായിരുന്നു. സത്യത്തിൻ്റെ മുഖം മൂടിവെക്കാനാവില്ലല്ലോ. അധ്യാപകനെയും പ്യൂണിനേയുമല്ല നല്ലൊര്മനുഷ്യനെയാണ്നിങ്ങൾനിർദ്ദേശിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് സംഘാടകർ അവരെസമാധാനിപ്പിച്ചു. അത് കേട്ടപ്പോൾ അവരുടെ കണ്ണുകളിൽ സ്നേഹത്തിൻ്റെ ഒര് മായാ ജാലകം തുറന്നിട്ടിരിക്കുന്നത് കാണാനായി.ഈ അധ്യയന വർഷം ബാലകൃഷ്ണൻ സ്കൂളിൻ്റെപടിയിറങ്ങുകയാണ്.സ്കൂളിനുംനാട്ടുകാർക്കുംവിദ്യാർത്ഥികൾക്കും മാത്രമല്ല താൻ തൊട്ട് താലോലിച്ച കല്ലിനും മണ്ണിനും ഫലവൃക്ഷങ്ങൾക്കും അതൊര് സ്നേഹത്തിൻ്റെ നനവുള്ള ഓർമ്മയായിരിക്കും
തയ്യാറാക്കിയത്
കെ പി .രാമചന്ദ്രൻ