--- പരസ്യം ---

ചേമഞ്ചേരി കുറ്റിരാരിച്ചൻ കണ്ടി കുടുംബ സംഗമം കാപ്പാട് ഹാപ്പി ഹോമിൽ വെച്ച് മുൻ ഗ്രാമപഞ്ചായത്ത് അംഗം വി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ചേമഞ്ചേരി: ചേമഞ്ചേരി കുറ്റിരാരിച്ചൻ കണ്ടി കുടുംബ സംഗമം കാപ്പാട് ഹാപ്പി ഹോമിൽ വെച്ച് മുൻ ഗ്രാമപഞ്ചായത്ത് അംഗം വി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്യനാഥൻ മാടഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന കുടുംബാംഗം കൗമുദിയമ്മയെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സര ഇനങ്ങളും സംഘടിപ്പിച്ചു. പി. ഉണ്ണികൃഷ്ണൻ, മോഹനകൃഷ്ണൻ, സുമന കുമാരി, സുധീർ പൂനൂർ, സാജ്ന ജിനായർ, സ്മിത ദിനേശ്, ബിനിത സത്യനാഥൻ എന്നിവർ സംസാരിച്ചു. സജിത ഉണ്ണിക്കൃഷ്ണൻ സ്വാഗതവും അർജുൻ നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment