--- പരസ്യം ---

ചേലിയയിൽ കിണറ്റിൽ വീണയാളെ രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

By neena

Published on:

Follow Us
--- പരസ്യം ---

കിണറ്റിൽ വീണയാളെ രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന. ഇന്ന് ഉച്ചക്ക് 12 .30 മണിയോടുകൂടി യാണ് ചെങ്ങോട്ടുകാവ് ചേലിയ ഹാജി മുക്കിൽ മഞ്ചേരി ഹൗസിൽ ബാലന്റെ മകൻ ദീപേഷ് (42വയസ്സ്) ഉദ്ദേശം മുപ്പതടിയോളം താഴ്ചയും വെള്ളവും ഉള്ള കിണറ്റിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ ഇദ്ദേഹം കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു.

വീട്ടിലെ ഗ്യാസ് കുറ്റിയും മറ്റും കിണറ്റിൽ ഇട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കരക്ക് കയറ്റിയത്. സ്റ്റേഷൻ ഓഫീസർ സികെ മുരളീധരന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, ASTO (M)ജനാർദ്ദനൻ, Gr:ASTO മജീദ് എം, FRO മാരായ ജിനീഷ് കുമാർ,ഇർഷാദ് പികെ,ഷിജു ടിപി,അനൂപ് എന്‍ പി,ഷാജു,ഹോംഗാർഡ് മാരായ ബാലൻ ടിപി,രാജീവ് വി ടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

--- പരസ്യം ---

Leave a Comment