“`1908 ജൂൺ 30ന് റഷ്യയിലെ സൈബീരിയയിലുള്ള ടുംഗസ്ക (Tunguska) വനപ്രദേശത്ത് മനുഷ്യചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള ഏറ്റവും വിനാശകാരിയായ ഒരു ഉൽക്കാ പതനമുണ്ടായി. ഇതിന്റെ വാർഷികമായാണ് എല്ലാ വർഷവും ഈ ദിവസം രാജ്യാന്തര ഛിന്നഗ്രഹ ദിന (International Asteroid Day)മായി ആചരിക്കുന്നത്. ഏതു സമയവും ഭൂമിയിൽ സംഭവിക്കാവുന്ന ഒരു ഛിന്നഗ്രഹ പതനത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ആവശ്യമായ മുൻകരുതലുകളെടുക്കുന്നതിനെക്കുറിച്ച് ഓർമിപ്പിക്കുന്നതിനും കൂടിയാണ് ഈ ദിനാചരണം നടത്തുന്നത്.“`
എന്താണീ ഛിന്നഗ്രഹങ്ങൾ?*
“`സൂര്യനെ ചുറ്റുന്ന ചെറിയ പാറകളോ ലോഹങ്ങളോ ഉൾക്കൊള്ളുന്ന വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ഇവ കൂടുതലും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലാണ് (Asteroid belt) കാണപ്പെടുന്നത്. എന്നാൽ ചിലത് ഭൂമിയോട് അടുത്തോ സൗരയൂഥത്തിനു പുറത്തോ ആയും കാണപ്പെടുന്നു. ചെറിയ ഉരുളൻ കല്ലുകൾ മുതൽ നൂറുകണക്കിന് കിലോമീറ്റർ വീതിയുള്ള കൂറ്റൻ പാറകൾ വരെ, പല ആകൃതിയിലും വലുപ്പത്തിലും ഛിന്നഗ്രഹങ്ങൾ ഉണ്ട്.“
`നമ്മളെ ഇടിക്കുമോ
“ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ വന്നിടിച്ച് നമ്മളെ ഛിന്നഭിന്നമാക്കുമോ? ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും നിരുപദ്രവകാരികൾ ആണെങ്കിലും ഏതാണ്ട് 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന ദിനോസറുകളെ ഉൾപ്പെടെ ഇല്ലാതാക്കിയത് ഇത്തരത്തിൽ ഒരു ആസ്റ്ററോയ്ഡ് ഇംപാക്ട് ഭൂമിയിൽ ഉണ്ടായതിനാലാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ചിലപ്പോൾ ഏതെങ്കിലും ഛിന്നഗ്രഹങ്ങൾ വീണ്ടും നമ്മുടെ വഴിക്കു വന്നേക്കാം. അതുകൊണ്ടു കൂടിയാണ് ശാസ്ത്രജ്ഞർ ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയും അവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. ഇപ്പോൾ ജ്യോതിശാസ്ത്രജ്ഞർ ഛിന്നഗ്രഹങ്ങളുടെ ഭ്രമണപഥങ്ങൾ നിരീക്ഷിക്കുന്നതിലും അവ ഭൂമിക്ക് ഭീഷണിയാണോ എന്ന് നിർണയിക്കുന്നതിലും ഒക്കെ നല്ല വൈദഗ്ധ്യം നേടിയിട്ടുണ്ട്. നാസയുടെ തന്നെ ഡാർട്ട് DART (Double Asteroid Redirection Test) എന്ന ഉദ്യമത്തെ കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടാകും. ഒരു ഛിന്നഗ്രഹത്തിൽ ഇടിച്ച് അതിന്റെ സഞ്ചാരപഥത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ പോന്ന തരത്തിലായിരുന്നു ആ പേടകം രൂപകൽപന ചെയ്തിരുന്നത് ഭൂമിയിൽ തന്നെ ഉള്ള വിവിധ ദൂരദർശിനികളും പ്രത്യേക ക്യാമറകളും നെറ്റ്‌വർക്കുകളും ഒക്കെ ഉപയോഗിച്ച് ശാസ്ത്രജ്ഞരും ഗവേഷകരും ഛിന്നഗ്രഹങ്ങൾക്കായി ആകാശം അരിച്ചു പെറുക്കിക്കൊണ്ടേയിരിക്കുന്നു. ഈ പ്രക്രിയയിൽ ലോകമെമ്പാടുമുള്ള സിറ്റിസൻ സയന്റിസ്റ്റുകളും നിങ്ങളെപ്പോലെയുള്ള വിദ്യാർഥികളുമൊക്കെ ഭാഗമാണ്.“`
*വിലപിടിച്ച പാറകൾ*
`ഛിന്നഗ്രഹങ്ങൾ ഭൂമിക്കും ഇവിടത്തെ ജീവജാലങ്ങൾക്കും അപകടസാധ്യത ഉയർത്തുന്നുണ്ടെങ്കിലും ശാസ്ത്രീയവും വാണിജ്യപരവുമായി നോക്കിയാൽ അവയ്ക്ക് വളരെ വലിയ മൂല്യമുണ്ട്. ഉദാഹരണത്തിന്, ചില ഛിന്നഗ്രഹങ്ങളിൽ പ്ലാറ്റിനം പോലുള്ള വിലയേറിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. അവ ബഹിരാകാശത്ത് വച്ച് ഖനനം ചെയ്ത് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. ഭാവിയിൽ ഛിന്നഗ്രഹങ്ങൾ ഖനനം ചെയ്തെടുക്കാനുള്ള പദ്ധതികളിൽ ചില കമ്പനികൾ ഇപ്പോൾത്തന്നെ പ്രവർത്തിക്കുന്നുണ്ട്. ചില ഹോളിവുഡ് സിനിമകളും ഇതിനെ പ്രതിപാദിച്ചു പുറത്തുവന്നിട്ടുണ്ട്.