കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയറിന് വിക്ടറി ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ പഴയന അനന്തൻ സ്മാരക മന്ദിരം വടകര എം.പി ഷാഫി പറമ്പിൽ ജനസാഗരത്തെ സാക്ഷി നിർത്തി നാടിനു സമർപ്പിച്ചു. കൈൻഡ് പാലിയേറ്റീവ് കെയറിനെ ജനമേറ്റെടുത്തതിന് തെളിവാണ് ഇന്ന് കൂടിയിരിക്കുന്ന ജനസാഗരമെന്ന് അദ്ദേഹം പറഞ്ഞു. സ്വാന്ത്വന പരിചരണ രംഗത്ത് പാലിയേറ്റീവ് കെയറുകൾക്കുള്ള സ്ഥാനം വളരെ വലുതാണ്. കൈൻ ഡിനുള്ള വാഹനം എം.പി ഫണ്ടിൽ നിന്ന് അനുവദിക്കാൻ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി
കൈന്‍ഡ് ചെയര്‍മാന്‍ കെ.പ്രഭാകരക്കുറുപ്പ് അധ്യക്ഷത വഹി ച്ചു. കൈന്‍ഡ് ജനറല്‍ സെക്രട്ടറി കെ.അബ്ദുറഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിക്ടറി ഗ്രൂപ്പ് പ്രമോട്ടര്‍ ഇ.എം.പവിത്രന്‍ കെട്ടിട സമര്‍പ്പണം നടത്തി. ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാ ടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല നിര്‍വഹിച്ചു.
കമ്യൂണിറ്റി സൈക്കാട്രി സെന്റര്‍ ഉദ്ഘാടനം തണല്‍ ചെയര്‍മാന്‍ഡോക്ടർ ഇദ്രീസും ഡേ കെയര്‍ ഉദ്ഘാടനം വി. ബീനകുമാരിയും നിര്‍വഹിച്ചു. ഫാര്‍മസി ഉദ്ഘാടനം തെനങ്കാലില്‍ ഗ്രുപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഇസ്മയില്‍ തെന ങ്കാലിലും വെബ്സൈറ്റ് ലോഞ്ചിംങ് ജില്ലാ പഞ്ചായത്ത് അംഗം എം.പി.ശിവാനന്ദനും നിര്‍വഹിച്ചു.
ചടങ്ങിൽ കീഴരിയൂർ വാർത്തകളുടെ ബ്ലഡ് ഡൊണേഷൻ വെബ്‌സൈറ്റ് ലോഞ്ചിംങ് എം എം രവീന്ദ്രൻ നിർവഹിച്ചു. റഹീസ് ഹിദായ, സിവില്‍സര്‍വീസ് ജേതാവ് എ.കെ.ശാരിക, കല്‍പറ്റ നാരായണന്‍, , കൈന്‍ഡ് രക്ഷാധികാരി കേളോത്ത് മമ്മു, മിസ്ഹബ് കീഴരിയൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.എം രവീന്ദ്രൻ, ടി. സുനിതാ ബാബു ,കെ ഷിജു, രജിത കെ.വി, അജയ് ആവള , കെ .സി രാജൻ, കെ. അബ്ദുൾ മജീദ്, നിസാർ ചങ്ങരോത്ത്, ഫൗസിയ കുഴുമ്പിൽ , ഗോപാലൻ കുറ്റ്യോയ ത്തിൽ, അമീൻ മുയിപ്പോത്ത് എന്നി വര്‍ പ്രസംഗിച്ചു. ഇടത്തില്‍ ശിവൻ സ്വാഗതവും എം വി ഷാനിദ് നന്ദിയും പറഞ്ഞു.