ജലജീവൻ പദ്ധതിയ്ക്കുവേണ്ടി കീറിയ റോഡുകൾ രണ്ടു വർഷം ആയിട്ടും റീ ടാർ ചെയ്‌തില്ലെന്ന് പരാതി

By Manojan Kurumayil Thazha

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ:കീഴരിയൂരിലെ പല വാർഡുകളിലും ജലജീവൻ പദ്ധതിയ്ക്കുവേണ്ടി ടാർ ചെയ്ത റോഡുകൾ കീറി പൈപ്പിട്ട് മൂടിയിട്ടു രണ്ടു വർഷം ആവാറായി ഇതേവരെ റീ ടാർ ചെയാതെ കിടക്കുന്നു. വീണ്ടുമൊരു മഴകാലം വരാറായത് പരിസരവാസികളിലും നാട്ടുകാരിലും ദുരിതമേറുകയാണ് . ഈ പ്രവർത്തി തീർക്കേണ്ട ചുമതലയുള്ള സബ് കോൺട്രാക്ടറെ വാർഡ് മെമ്പർമാർ നിരവധി തവണ ബന്ധപെട്ടിട്ടും പല ഒഴിവുകഴിവുകൾ പറഞ്ഞൊഴിയുകയാണ്.അഞ്ചാം വാർഡിൽ കുറുമയിൽ താഴ ഭാഗത്തും നാല് റോഡുകൾ ഇനിയും റീ ടാർ ചെയ്യാൻ ബാക്കിയുണ്ട് .മഴ തുടങ്ങിയാൽ നടന്നു പോവാൻ വരെ കഴിയാത്ത സ്ഥിതിയാണ് വരാൻ പോവുന്നത് .മൂന്ന് മീറ്റർ മാത്രമാണ് റോഡിന്റെ വീതി വേണ്ടപ്പെട്ട അധികാരികൾ ഈ കാര്യത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

--- പരസ്യം ---

Leave a Comment

error: Content is protected !!