ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണം: ജില്ലാ കലക്ടര്‍

By neena

Published on:

Follow Us
--- പരസ്യം ---

ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് പ്രകാരം ഓണ്‍ലൈനായി അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ജില്ലയിലെ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, നാച്ചുറോപ്പതി, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിങ്ങനെ എല്ലാ അംഗീകൃത മെഡിക്കല്‍ വിഭാഗങ്ങളുടെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍ തുടങ്ങിയവ സ്ഥാപനവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ www.clinicalestablishments.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യണ്ടത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാതല രജിസ്‌ട്രേഷന്‍ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഈ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്.

ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്തുക, പ്രകൃതി ദുരന്തം, പകര്‍ച്ചവ്യാധി വ്യാപനം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ സേവനങ്ങളുടെ ഏകോപനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

--- പരസ്യം ---

Leave a Comment

error: Content is protected !!