--- പരസ്യം ---

ഡിജിറ്റിൽ റീസർവ്വേ ക്യാമ്പ് നടത്തി

By admin

Published on:

Follow Us
--- പരസ്യം ---

അരിക്കുളം: മാവട്ട് ‘എല്ലാവർക്കും ഭൂമി എല്ലാ കൈവശങ്ങൾക്കും രേഖ എല്ലാ രേഖകളും സ്മാർട്ട് ” എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഡിജിറ്റൽ റീസർവ്വെ നടന്നു വരുന്നു. പദ്ധതിയുടെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന അരിക്കുളം വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ കേമ്പ് മാവട്ട് നജ്മുൽഹുദ ഹയർ സെക്ക ണ്ടറി മദ്രസ്സയിൽ നടന്നു.

പ്രദേശത്തെ ഭൂവുടമകൾക്ക് അവരുടെ സർവ്വെ റിക്കാർഡുകൾ നേരിട്ട് പരിശോധിക്കുന്നതിനും കുറ്റമറ്റതാണെന്നുറപ്പു വരുത്തുന്നതിനും കേമ്പ് സഹായകമായി.200ൽപരം ആളുകൾ കേമ്പിൽ പങ്കെടുത്തു.

റവന്യു, സർവ്വെ , രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ ‘എൻ്റെ ഭൂമി ‘ എന്ന ഒറ്റ പോർട്ടലിലൂടെ വേഗത്തിലും സുതാര്യതയിലും കാര്യക്ഷമമായും ജനങ്ങളിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ക്യാമ്പിന്റെ ഉത്ഘാടനം ഹെഡ് സർവേയറും ജില്ലാ നോഡൽ ഓഫിസറു മായ കെ എം മുഹമ്മദലി ഉത്ഘാടനം ചെയ്തു . വി വി എം ബഷീർ മാസ്റ്റർ അദ്യക്ഷം വഹിച്ചു. സർവേ ഓഫിസിർ മാരായ പ്രവീൺ. ഫസ്ന. ആരതി എന്നിവർ സംസാരിച്ചു

--- പരസ്യം ---

Leave a Comment