കൊയിലാണ്ടി: 2011-ൽ കൊയിലാണ്ടി സി.ഐ. ആയിരുന്ന ഡി.വൈ. എസ്.പി.ആർ. ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു. വിവിധ കേസുകളിൽ അറസ്റ്റ് ചെയ്യാതിരുന്ന പ്രതികളെ പിടികൂടുന്നതിലും ക്രിമിനൽ പ്രവർത്തനത്തിലേർപ്പെട്ട സംഘങ്ങളെ നിയന്ത്രിക്കു ന്നതിനും നേതൃത്വം നൽകിരാഷ്ട്രീയ സംഘർഷങ്ങളിൽ ഉൾപ്പട്ടെവരെ പിടികൂടി
കൊയിലാണ്ടിയിൽ സമാധാനം കൊണ്ടുവരുന്നതിന് കഴിഞ്ഞു. 2012-ൽ കൊല്ലം നീണ്ട കരയിലേക്ക് സ്ഥലം മാറിയെങ്കിലും 2013-ൽ വീണ്ടും ചുമതലയേറ്റു. ഈ അവസരത്തിലാണ് വധശ്രമകേസ്സിൽ കരാട്ടെ ദിലീപിനെ അറസ്റ്റ്ചെയ്ത് ശ്രദ്ധ നേടിയത്. കൂടാതെ അത്താേളി പോലീസ് സ്റ്റേഷനിലും വധശ്രമ കേസ്സിൽ പ്രതികളെ പിടികൂടി.
2019-ൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായി ചുമതലയേറ്റു. ഇദ്ദേഹം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആയിരിക്കെയാണ് കൂടത്തായി കൊല കേസ്സുകൾ തെളിയിക്കു ന്നതിന്ന് സഹപ്രവർത്ത കരാടൊപ്പം വേഷം മാറി കേസിലെ പ്രതി ജോളിയെപ്പറ്റി അന്വേഷിച്ച് പ്രതിയെ പിടികൂടുകയും ചെയ്തത്. വടകര താലൂക്ക് ഓഫീസ്കത്തിച്ച കേസിലെ പ്രതിയെ പിടികൂടുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 2023-ൽ വിജിലൻസ് ഡി.വൈ.എസ്.പിയായി തിരുവനന്തപുരത്തേക്ക് സ്ഥലം മാറുകയും ചെയ്തു. അവിടെ നിന്നുമാണ് വിരമിക്കുന്നത്