കീഴരിയൂർ:മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻ സിംങ്ങിൻ്റെ നിര്യാണത്തിൽ കീഴരിയൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ അധ്യക്ഷത വഹിച്ചു.
എം.എം രമേശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.എം.എം രവീന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ) ഇടത്തിൽ ശിവൻ, കെ.ടി രാഘവൻ, ടി.യു.സൈനുദ്ദീൻ ,ടി. കുഞ്ഞിരാമൻ, ടി.കെ വിജയൻ ,ടി.കെ ഗോപാലൻ, കെ.കെ ദാസൻ, ഒ.കെ കുമാരൻ,രജിത കെ.വി, ഇ.എം മനോജ്, പി.കെ ഗോവിന്ദൻ ,കെ ജലജ, ഷിനിൽ ടി.കെ, സുലോചന സിറ്റാഡൽ, കെ.കെ വിജയൻ പ്രസംഗിച്ചു.