--- പരസ്യം ---

തങ്കമല ക്വാറി -കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചറുടെ വാർത്ത സമ്മേളന ക്കുറിപ്പ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി കീഴരിയൂർ, തുറയൂർ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തങ്കമല ക്വാറിയിൽ ഖനനം നടത്തുന്നതിനായി ഐസക്ക് ജേക്കബ്ബ് എന്നയാൾക്ക് നൽകിയ ഖനനാനുമതി ലൈസൻസ് പിൻവലിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത് പ്രദേശത്തെ രൂക്ഷമായ അവസ്ഥ മനസിലാക്കിയതിൻ്റെ ഭാഗമായാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല വാർത്താ സമ്മേളനത്തിലറിയിച്ചു.
ലൈസൻസിന് അപേക്ഷിക്കുമ്പോഴുള്ള എല്ലാ കരാറുകളും ലംഘിക്കുകയും അതിൻ്റെ ഭാഗമായി പ്രദേശത്തെ ജനങ്ങൾ വലിയ പ്രയാസം അനുഭവിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി സി പി ഐ എം തുടർച്ചയായി ഖനന മേഖലയിൽ സമരം നടത്തി വരികയാണ്. ആഗസ്റ്റ് 14 ന് സി പി ഐ എം നേതൃത്വത്തിലുള്ള പ്രക്ഷോഭ സമിതി പഞ്ചായത്ത് ഭരണസമിതിക്ക് നൽകിയ പരാതി കൂടി പരിശോധിച്ചാണ് അടിയന്തിരമായി ലൈസൻസ് റദ്ദ് ചെയ്യാൻ തീരുമാനിച്ചത്.ഖനനം നടത്തുന്നതിൽ പാലിക്കേണ്ട എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന ഉറപ്പിലാണ് മുൻപ് ഇവർക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്.
എന്‍വയോണ്‍മെന്‍റല്‍ ക്ലിയറന്‍സ് എക്സ്പ്ലോസീവ് സര്‍ട്ടിഫിക്കറ്റ്, പൊലൂഷന്‍ കണ്‍ട്രോള്‍് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, മൈനിംഗ് & ജിയോളജി വകുപ്പ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുമായി ലൈസന്‍സിനായി ഗ്രാമപഞ്ചായത്തിനെ സമീപിച്ചാല്‍ നിലവിലുള്ള ഫാക്ടറികൾ, വ്യാപാരങ്ങള്‍,സംരംഭക പ്രവര്‍ത്തനങ്ങള്‍,മറ്റു സേവനങ്ങള്‍ എന്നീ നിയമപ്രകാരം പഞ്ചായത്തുകൾക്ക് ലൈസൻസ് അനുവദിക്കാനേ നിര്‍വ്വാഹമുള്ളൂ.
ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ നല്‍കിയ രേഖകളില്‍ എന്‍വയോണ്‍മെന്‍റല്‍ ക്ലിയറന്സില്‍് നിര്‍ദ്ദേശിച്ചതില്‍് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍് ക്വാറി ഉടമ ലംഘിച്ചതായി പിന്നീട് പ്രദേശവാസികളുടെയും സിപിഐഎം നേതൃത്വം കൊടുക്കുന്ന സമരസമിതിയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ 2023 ഒക്ടോബർ 7 ന് ചേര്‍ന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ലംഘനങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ എണ്‍വയോണ്‍മെന്‍റല്‍ ഇന്‍പാക്ട് അസസ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍് കൂടിയായ ജില്ലാ കലക്ടറോട് ആവശ്യപ്പെടുകയുണ്ടായി. ഇതു സംബന്ധിച്ച് യാതൊരു വിധ പഠനമോ നടപടിയോ എടുക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായില്ല.
കഴിഞ്ഞ മാസത്തെ ശക്തമായ മഴയെ തുടര്‍ന്ന് ക്വാറിയിലെ മാലിന്യങ്ങളും പാറപ്പൊടിയും ബേബി മെറ്റലുള്‍പ്പെടെ സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കും കനാലിലേക്കും ഒലിച്ചിറങ്ങി ഏതാണ്ട് 400 മീറ്റർ നീളത്തില്‍ നടുവത്തൂർ ബ്രാഞ്ച് കനാല്‍ നികന്നു പോകുന്ന അവസ്ഥ വന്നു. ഇതേ തുടര്‍ന്ന് കനാലിലൂടെ ഒഴുകി വന്ന വെള്ളവും മലയില്‍ നിന്ന് ഒലിച്ചിറങ്ങിയ വെള്ളവും കനാലിന്‍റെ താഴ്ഭാഗത്തിലുള്ള വീടുകളിലേക്ക് ഒഴുകി എത്തിയപ്പോള്‍ അവർ മാറിതാമസിക്കേണ്ടതായി വന്നു. അതിനു ശേഷവും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളുമായി വ്യവസ്ഥകള്‍ ലംഘിച്ചുള്ള ഖനനത്തിന്‍റെ ഭാഗമായി രൂപപ്പെട്ട അപകടകരമായ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പിന്‍വലിക്കുന്നതിനും എന്‍വയോണ്‍മെന്‍റൽ ക്ലിയറന്‍സ് പിന്‍വലിക്കുന്നതിന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും അടിയന്തിര തീരുമാനം കൈക്കൊള്ളേണ്ടിവന്നത്. പഞ്ചായത്ത് ലൈസൻസ് പിൻവലിച്ചതിൻ്റെ ഭാഗമായി അതിനെതിരെ കോടതിയിൽ പോകുന്ന നടപടി മനസിലാക്കി കൊണ്ട് പ്രദേശത്തെ ജനങ്ങൾക്കു വേണ്ടി കോടതിയിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

ലൈസൻസ് പിൻവലിക്കുന്നതിനായുള്ള അജണ്ട ഭരണ സമിതി യോഗത്തിൽ ഉൾപ്പെടുത്തിയ വിവരം മനസിലാക്കിയതിനു ശേഷം സമര പ്രഖ്യാപനം നടത്തിയ യു ഡി എഫിൻ്റെ നടപടി തികച്ചും രാഷ്ട്രീയ പ്രഹസനമായിരിക്കുകയാണെന്നും പ്രസിഡൻ്റ് പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
എൻഎം സുനിൽ, സ്ഥിരം സമിതി അധ്യക്ഷൻ ഐസജീവൻ, പഞ്ചായത്തംഗം എം സുരേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment