കീഴരിയൂര്‍:കീഴരിയൂര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തങ്കമല ക്വാറിയിലെ കരിങ്കല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം കീഴരിയൂര്‍, തുറയൂര്‍ ലോക്കല്‍ കമ്മിറ്റി കളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ ഉദ്ഘാ ടനം ചെയ്തു. തുറയൂര്‍ ലോക്കൽ കമ്മിറ്റി സ്രെകട്ടറി ടി.കെ. സുനില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. നിര്‍മല, സമരസമിതി കണ്‍വീനര്‍ പി.കെ.ബാബു, ഏരിയ കമ്മിറ്റി അംഗം പി.സത്യന്‍, കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റി സ്രെകട്ടറി കെ.ടി.രാഘവന്‍, നമ്പ്രത്തുകര ലോക്കല്‍ സെക്രട്ടറി എന്‍.എം. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
തങ്കമല ക്വാറി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വില്ലേജ് ഓഫീസ് മാർച്ച് നടത്തി
By aneesh Sree
Published on: