കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ പഴമയും പുതുമയും തലമുറ സംഗമം സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ, ഗ്രാമപഞ്ചായത്തംഗം എം സുരേഷ് മാസ്റ്റർ, ബ്ലോക്ക് കോഡിനേറ്റർ സബിഷ.കെ.കെ, കമ്യൂണിറ്റി കൗൺസിലർ അരുണിമ, സാമൂഹ്യ ഉപസമിതി കൺവീനർസഫീറ വി.കെ സി.ഡി എസ് മെമ്പർമാരായ ആതിര .ടി.എം, ലീന പ്രകാശ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബാലസഭാ സ്റ്റേറ്റ് ആർ.പി പി.കെ ഷിംജിത്ത് തലമുറ സംഗമത്തിന് നേതൃത്വം നൽകി. സി.ഡി എസ് ചെയർ പേഴ്സൺ വിധുല വി.എം സ്വാഗതവും വൈസ് ചെയർ പേഴ്സൺശോഭ കാരയിൽ നന്ദിയും പറഞ്ഞു.
