--- പരസ്യം ---

ദക്ഷിണ റെയിൽവേ ടിക്കറ്റ് എടുക്കാൻ ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം നടപ്പാക്കി

By neena

Published on:

Follow Us
--- പരസ്യം ---

ദക്ഷിണ റെയിൽവേ ടിക്കറ്റ് എടുക്കാൻ ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം നടപ്പാക്കി. പാലക്കാട് ഡിവിഷന് കീഴിലുള്ള 85 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ഈ പരിഷ്‌കാരം നടപ്പിലാക്കിയത്. ഇതോടെ സ്‌റ്റേഷനുകളിൽ എത്തുന്നവർക്ക് യു.പി.എ മേയ്‌മെന്റ് നടത്തി ടിക്കറ്റുകളെടുക്കാം.

റിസർവ്വ്ഡ് സിസ്റ്റം കൗണ്ടറുകളിൽ ആണ് ക്യൂ.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഡിവിഷനിലുടനീളം 104 മെഷീനുകൾ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ പാലക്കാട് ഡിവിഷന് കീഴിലുള്ള 25 സ്റ്റേഷനുകളിൽ 63 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്.

നിലവിൽ റെഡി കാഷ് നൽകി മാത്രമേ സ്റ്റേഷനുകളിൽ നിന്നും ടിക്കറ്റ് എടുക്കാൻ സാധിക്കുകയുള്ളൂ. പലപ്പോഴും ചില്ലറയില്ലാത്തതിനാൽ യാത്രികർ വലിയ ബുദ്ധിമുട്ട് നേരിടാറുണ്ട്. യു.പി.എ പേയ്‌മെന്റ് വരുന്നതോട് കൂടി ഇതിനെല്ലാം പരിഹാരം ആകും. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കാനും ഇത് ഏറെ സഹായകമാണ്.

--- പരസ്യം ---

Leave a Comment