തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻ.ആർ.ബി ഫണ്ടഡ് പ്രൊജക്ടിൽ റിസർച്ച് സ്റ്റാഫിനെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/എം.ടെക് ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭ്യമാണ്. അപേക്ഷ 24നകം ഓൺലൈനായി സമർപ്പിക്കണം.
ടെക്നീഷ്യൻ അഭിമുഖം 22ന്
ഗുരുവായൂർ ദേവസ്വത്തിലെ ലാബ് ടെക്നീഷ്യൻ (കാറ്റഗറി നം. 16/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 22ന് രാവിലെ 10.30 ന് തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസീൽ നടക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും അഭിമുഖം. നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.
അഭിമുഖത്തിന്റെ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ ലഭ്യമാണ്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച് എസ്.എം.എസ് നൽകും. ആഗസ്റ്റ് 16 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.
പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പബ്ലിക് റിലേഷൻ ഓഫീസർ തസ്തികയിലേക്ക് 1,100 രൂപ ദിവസവേതന നിരക്കിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജേണലിസം മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. മൂന്ന് വർഷം മാധ്യമങ്ങളിലോ പബ്ലിക് റിലേഷൻസ് സ്ഥാപനത്തിലോ ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 20നും 45നും ഇടയിൽ. എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.
താത്പര്യമുള്ളവർ ആഗസ്റ്റ് 16ന് രാവിലെ 11ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ ലഭ്യമാണ്.
ക്ലറിക്കല്‍ ജോലി
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി ഒരു ഉദ്യോഗാര്‍ത്ഥിയെ വകുപ്പിന്റെ കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഓഫീസില്‍ നേരിട്ടോ, ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം. വിജ്ഞാപനം, അപേക്ഷാഫോം എന്നിവ www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24. ഫോൺ: 0495-2377786.
ഡെർമറ്റോളജിസ്റ്റ് അഭിമുഖം 14 ന്
ചേവായൂരിലെ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ ഓപി വിഭാഗത്തിൽ ദിവസ വേതനാടി സ്ഥാനത്തിൽ ഡെർമറ്റോളജിസ്റ്റിനെ നിയമിക്കുന്നു. ആഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് ആശുപത്രിയിലെ റിക്രിയേഷൻ ഹാളിലാണ് കൂടിക്കാഴ്ച. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0495-2355840.
ഫാർമസിസ്റ്റ് അഭിമുഖം 17 ന്
ചേവായൂരിലെ സർക്കാർ ത്വക്ക് രോഗാശുപത്രിയിലെ ഫാർമസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ആഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക് ആശുപത്രിയിലെ റിക്രിയേഷൻ ഹാളിലാണ് കൂടിക്കാഴ്ച. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.