--- പരസ്യം ---

ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ തൊഴിൽ മേള ആരംഭിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി നടത്തുന്ന തൊഴിൽ മേള ആരംഭിച്ചു. 17 തൊഴിൽ ദായകർ ആദ്യഘട്ടത്തിൽ പങ്കെടുക്കുന്നുണ്ട്‌. വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറോളം തൊഴിലന്വേഷകർ മേളക്കെത്തി.

ഉരുൾപ്പൊട്ടൽ ദുരന്തബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരിലാണ്‌ തൊഴിൽ മേള. കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതികളിൽ ഉപഭോക്താക്കളായ തൊഴിൽ അന്വേഷകരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. വരുമാന ദായക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുനരധിവാസം പൂർണ്ണാർത്ഥത്തിൽ നടപ്പാക്കാൻ ഒപ്പം നിൽക്കുകയും ചെയ്യുകയാണ്‌ കുടുംബശ്രീയെന്ന് ജില്ലാ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

കാപ്പംകൊല്ലി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഹാളിലാണ്‌ ആദ്യഘട്ട തൊഴിൽ മേള നടന്നത്‌. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി മേപ്പാടി പഞ്ചായത്തിലും കളക്ട്രേറ്റിലും കൗണ്ടറുകൾ പ്രവർത്തിക്കും. 57 കമ്പനികൾ തൊഴിൽ സാധ്യതകളുമായി സഹകരിക്കുന്നുണ്ട്‌. 17 തൊഴിൽ ദായകർ ആദ്യ ദിനം പങ്കെടുത്തു.

--- പരസ്യം ---

Leave a Comment