മേപ്പയ്യൂർ:മേപ്പയ്യൂർ – കൊല്ലം റോഡിൻ്റെ ദുരിതത്തിന് അറുതിയാവുന്നു. വളരെക്കാലമായി ശോച്യാവസ്ഥയിലായ റോഡ് ഗതാഗതത്തിന് യോഗ്യമില്ലാത്ത വിധം താറുമാറായിരുന്നു. കൂടാതെ ജൽ ജീവൻ മിഷൻ പൈപ്പിടൽ, കാലാവസ്ഥ എന്നിവ മൂലം ഇത് കൂടുതൽ വഷളാവുകയും ചെയ്തു. ഇത് ജനങ്ങളുടെ രാഷ്ട്രീയകക്ഷി ഭേതമന്യേ എതിർപ്പിന് കാരണമായി തീർന്നിരുന്നു. ഇപ്പോൾ ഊരാളുങ്കൽ സൊസൈറ്റി പണിയേറ്റടുത്ത് പ്രവർത്തനം തുടങ്ങിയത് ജനങ്ങൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ് ,ജില്ലയിൽ വളരെ തിരക്കേറിയതും ചെറുവണ്ണൂർ, മേപ്പയ്യൂർ , നരക്കോട് കീഴ്പ്പയ്യൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കോഴിക്കോട് ,കൊയിലാണ്ടി ടൗണുകളിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു റോഡാണിത്. അറ്റകുറ്റപണികൾ വേഗത്തിൽ തീർത്തു റോഡ് ഗതാഗതയോഗ്യമാവുമെന്ന് പ്രത്യാശിക്കാം
--- പരസ്യം ---