നടുവത്തൂർ ശ്രീ വാസുദേവ ആശ്രമം ഹൈ സ്കൂളിൽ നിന്നും 1980ൽ SSLC കഴിഞ്ഞിറങ്ങിയവരുടെ കൂട്ടായ്മയായ “സതീഥ്യർ 1980@SVASS” ചുരുങ്ങിയ സമയം കൊണ്ട് സമാഹരിച്ച 42151/രൂപ രൂപ പേരാമ്പ്ര സബ് ട്രഷറി യിൽ വെച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.SSLC വിട്ടിറങ്ങി യ ശേഷം 43വർഷം കഴിഞ്ഞ് ഒത്തു കൂടിയ സഹപാഠികൾ ചിലപ്പോഴൊക്കെ സംഗമിക്കാറുണ്ടെങ്കിലും വയനാടിലും തുടർന്ന് വിലങ്ങാടിലും ഉണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന്, പകച്ചുനിൽക്കുന്ന ദുരിത ബാധിതരെ സഹായിക്കുന്നതി നായി തങ്ങളുടേതായ എളിയ പങ്ക് നിർവഹിക്കാൻ തീരുമാനിക്കുകയായിരുന്നു.പല ഗ്രൂപ്പുകൾ മുഖേന ഇതിനകം സംഭാവന നൽകിക്കഴിഞ്ഞ അംഗങ്ങൾ നൽകിയ ചെറിയ സംഭാവന കൾ ഗൂഗിൾ പേ വഴി സമാഹരിക്കുകയായിരുന്നു ഭാരവാഹികൾ.മൂന്ന് ദിവസം കൊണ്ടാണ് 42151/രൂപ സ്വരൂപിച്ചത്. CMDRF ലേക്ക് തുക കിട്ടി യതിന്റെ രേഖ ട്രഷറി ഓഫീസറിൽ നിന്നും ഭാരവാഹികൾ ഏറ്റു വാങ്ങി.
--- പരസ്യം ---