കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര് മരിച്ച നിലയില്‍. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചതിന് ശേഷം പൊന്നാനിക്ക് മടങ്ങിയവരാണ് മരിച്ചത്. ഇന്നലെ റോഡരികില്‍ വാഹനം നിര്‍ത്തി. അതിന് ശേഷമാണ് മരണം. എ സി ഗ്യാസ് ലീക്ക് ആവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവന് ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. ഒരാള്‍ കാരവന്റെ പടിയിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വാഹനം ഏറെ സമയമായി റോഡില്‍ നിര്‍ത്തിയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിന് അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവാനിൽ രണ്ടു പേര് മരിച്ച നിലയില്‍
By aneesh Sree
Published on: