--- പരസ്യം ---

ദേശീയപാതയിൽ നിയന്ത്രണം – NH – 66-ല്‍ വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടും

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നിയന്ത്രണം വടകരയ്ക്കും കോഴിക്കോടിനും മധ്യേ
മാറ്റം ഗതാഗതതടസ്സം ഒഴിവാക്കാന്‍

കൈനാട്ടിയിൽ നിന്ന് വാഹനങ്ങൾ മാറിപ്പോകേണ്ട റൂട്ട്,

വടകര: ദേശീയപാത 66-ലെ നിര്‍മാണപ്രവൃത്തി മൂലമുള്ള ഗതാഗത തടസം ഒഴിവാക്കാന്‍ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ വലിയ വാഹനങ്ങളുടെ ഗതാഗതം ചൊവ്വാഴ്ച മുതല്‍ നിയന്ത്രിക്കും. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിവയെ വഴിതിരിച്ചുവിടും.

വടകര കൈനാട്ടി, നാരായണനഗരം എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ വഴിമാറിപ്പോകേണ്ടത്. കോഴിക്കോട് റൂറല്‍ എസ്.പി. ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗതാഗതമാറ്റം ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.പി. അറിയിച്ചു.

മാറ്റം ഇങ്ങനെ:

1-കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓര്‍ക്കാട്ടേരി-പുറമേരി- നാദാപുരം- കക്കട്ടില്‍- കുറ്റ്യാടി- പേരാമ്പ്ര ബൈപ്പാസ്- നടുവണ്ണൂര്‍- ഉള്ള്യേരി- അത്തോളി- പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം.

2- അല്ലെങ്കില്‍ വടകര നാരായണനഗരം ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവള്ളൂര്‍- ചാനിയംകടവ്- പേരാമ്പ്ര മാര്‍ക്കറ്റ്- പേരാമ്പ്ര ബൈപ്പാസ്- നടുവണ്ണൂര്‍- ഉള്ള്യേരി- അത്തോളി, പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം.

--- പരസ്യം ---

Leave a Comment