--- പരസ്യം ---

നടുവത്തൂർ നവീന മുക്ക് കേന്ദ്രീകരിച്ച് മെഡിസിൻ ചാരിറ്റി രംഗത്ത് പ്രവർത്തിക്കാൻ CARITAS പ്രവാസി കൂട്ടായ്മ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നടുവത്തൂർ:സാമ്പത്തികമായിബുദ്ധിമുട്ട് അനുഭവിക്കുന്നസ്ഥിരമായി മെഡിസിൻ കഴിക്കുന്ന രോഗിക്കൾക്ക്എല്ലാ മാസവും ആവശ്യമായ മെഡിസിൻ തികച്ചും സൗജന്യമായി അവരുടെ വീട്ടിൽ എത്തിച്ചു കൊടുക്കുക എന്നുള്ള പ്രവർത്തനത്തിന് CARITAS എന്ന നടുവത്തൂർ നവീന മുക്ക് കേന്ദ്രീകരിച്ച് തുടക്കം കുറിച്ചു.സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ ആശ്രയിച്ച് ജീവിക്കുന്ന കുറെ ആളുകൾ എല്ലാ പ്രദേശത്തും ഉണ്ട്.അങ്ങനെ ഉള്ളവരിൽ പല രോഗങ്ങൾക്കുംസ്ഥിരമായി മെഡിസിൻ കഴിക്കുന്നവർ ഉണ്ടെങ്കിൽ അങ്ങനെ ഉള്ളവരുടെ ജീവിത അവസ്ഥ വളരെ പ്രയാസകരമാണ്.നവീന മുക്ക് കേന്ദ്രീകരിച്ച് അങ്ങനെ ഒരു പഠനം നടത്തിയതിൻ്റെ ഭാഗമായി ഏകദേശം 32 ആളുകൾ ഉണ്ടെന്ന് കണ്ടെത്തുകയും അവർക്കിടയിൽ സർവ്വേ നടത്തുകയും ചെയ്തപ്പോൾ അതിൽ 20 പേർക്ക് സർക്കാർ സംവിധാനങ്ങൾവഴി മെഡിസിൻ കിട്ടുന്നുണ്ട് എന്ന് കണ്ടെത്തി. ബാക്കിയുള്ള 12 ആളുകളെ ചേർത്ത് വെച്ച് ആണ് ഈ ചാരിറ്റി പ്രവർത്തനത്തിന് തുടക്കം കുറിച്ചത് ‘ആദ്യഘട്ടത്തിൽ12 പേർക്കുള്ള മെഡിസിനാണ് നൽകുന്നത്ഇതിന് മാസത്തിൽ ഏകദേശം 15000 രൂപ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു ഇതിൻ്റെ ഫണ്ട് പ്രവാസികളിൽ നിന്ന് മാത്രമാണ് സ്വരൂപിക്കുന്നത് ഇതിൻ്റെ വലിയ പ്രത്യേകത ഈ മെഡിസിൻ ചാരിറ്റി വഴിസഹായം നൽകുന്നത് അവരുടെ സ്വകാര്യത മാനിച്ചു കൊണ്ടുള്ള പ്രവർത്തനം നടത്തുന്നു എന്നതാണ് അവരുടെ ഫോട്ടോസ് എടുക്കുകയൊ അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കില്ല എന്നത് ഇതിൻ്റെ മൂല്യത്തെ ഉയർത്തുന്നു. ‘മറ്റു പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കേണ്ടതുണ്ടതുണ്ട്. ഈ പ്രവർത്തനത്തിന്ന് മത ജാതി കക്ഷി രാഷ്ട്രീയദേദമന്യേ എല്ലാരും ഉൾക്കൊള്ളുന്നുഎന്നത് ഈ പ്രവർത്തനത്തെ മഹത്വരമാക്കുന്നു.

--- പരസ്യം ---

Leave a Comment