--- പരസ്യം ---

നടുവത്തൂർ യു.പി സ്കൂൾ സ്വാതന്ത്ര്യദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ :നടുവത്തൂർ യു.പി. സ്കൂളിൽ സ്വാതന്ത്യദിനാചരണ പരിപാടികൾ പ്രധാനാധ്യപകൻ ജയരാമൻ എൻ.വി. സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. പി.ടി.എ. പ്രസിഡണ്ട് സായ് പ്രകാശ്. എൻ.കെ. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും കീഴരിയൂർ ബോംബ് കേസ് സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി .എൽ.പി. യു.പി. വിഭാഗം കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം ഏറെ ഹൃദ്യമായി . തുടർന്ന് സ്വാതന്ത്ര്യ ദിന പ്രസംഗ മത്സരം നടന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന പതാക രചന,സ്വാതന്ത്ര്യസമര സംഭവങ്ങൾ പുനരാവിഷ്കരിച്ച ചിത്രരചന , സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് മാനേജർ കെ. സുഷമ , റിട്ടയേർഡ് എച്ച്.എം . ബിന്ദു പി.കെ എന്നിവർ സമ്മാനം വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സറീന പി. , എസ്.ആർ.ജി. കൺവീനർ രേഷ്മ , സീനിയർ അധ്യാപിക സുരജ , ഷിജു പി.അഭിജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

--- പരസ്യം ---

Leave a Comment