നടുവത്തൂർ യു.പി സ്കൂൾ 116ാം വാർഷികാഘോഷം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന വാർഷികാഘോഷം ഫിബ്രവരി 1 ന് സമാപിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ അരങ്ങേറി. സായ്പ്രകാശ് എന്‍.കെ (പ്രസിഡണ്ട് പി.ടി.എ ) അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എം രവീന്ദ്രന്‍(ചെയര്‍മാന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, മേലടി ബ്ലോക്ക് പഞ്ചായത്ത്)ഉപഹാരസമര്‍പ്പണം നടത്തി.മനോജ് ഇ.എം ,(മെമ്പര്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്) സുഷമ. കെ. (മാനേജര്‍ നടുവത്തൂര്‍ യു.പി സ്കൂള്‍) ഷൈമ എന്‍.എം (എം പി.ടി.എ പ്രസിഡണ്ട്) ഷിജു പി. (അദ്ധ്യാപക പ്രധിനിധി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജയരാമന്‍ എന്‍.വി (ഹെഡ്മാസ്റ്റര്‍)സ്വാഗതവും റിപ്പോർട്ടും സറീന. പി. (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു.
നടുവത്തൂർ യു.പി സ്കൂൾ 116ാം വാർഷികാഘോഷം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.
By aneesh Sree
Published on:
