--- പരസ്യം ---

നടുവത്തൂർ യു.പി സ്ക്കൂൾ ബഷീർ ദിനാചരണം – ക്ലബ്ബുകളുടെ ഉദ്ഘാടനവും ശിവദാസ് പൊയിൽക്കാവ് നിർവഹിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ബഷീർ ദിനാചരണവും ക്ലബ്ബ്കളുടെ ഉദ്‌ഘാടനവും
നടുവത്തൂർ യു പി സ്‌കൂളിൽ ജൂലൈ 5 ബഷീർ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു .ചടങ്ങിനോടനുബന്ധിച്ച് സ്‌കൂളിലെ വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനവും നടന്നു .സിനിമ, നാടക പ്രവർത്തകനും , മുണ്ടശ്ശേരി അവാർഡ് ജേതാവുമായ ശിവദാസ് പോയിൽകാവ് പരിപാടി ഉദ്‌ഘാടനം ചെയ്തു .സീനിയർ അദ്ധ്യാപകൻ ഷിജു .പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ് ആർ ജി കൺവീനർ രേഷ്മ ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഹെഡ്മാസ്റ്റർ ജയരാമൻ എൻ വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സറീന ടീച്ചർ നന്ദിയും പറഞ്ഞു .തുടർന്ന് വിദ്യാർഥികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം,വേഷപ്പകർച്ച , സ്കിറ്റ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു അധ്യാപകരായ സംഗീത് , രമ്യ , ചൈത്ര, വിവേക് , അഭിജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

--- പരസ്യം ---

Leave a Comment