--- പരസ്യം ---

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെട്ടു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്
2024 നവംമ്പർ 6 ബുധനാഴ്ച കാലത്ത് 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ നടത്തി. ക്യാമ്പിൻ്റെ
ഉദ്ഘാടനം എൻ എം സുനിൽ ( ബഹു: കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) നിർവഹിച്ചു. ഗൈഡ്സ് ലീഡർ ദേവപ്രിയ എം എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ഒ കെ സുരേഷ് അധ്യക്ഷത വഹിച്ചു. മദർ പി ടി എ വൈസ് പ്രസിഡന്റ് ബിന്ദു കെ, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി , സൗഹൃദ കോഡിനേറ്റർ സിന്ധു വി കെ , സ്റ്റാഫ് സെക്രട്ടറി രേഖ എൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ട്രിനിറ്റി കണ്ണാശുപത്രി പി ആർ ഒ മാനേജർ ഫൈസൽ കെ. കെ ക്യാമ്പ് വിശദീകരണം നടത്തി. ഗൈഡ്സ് യൂണിറ്റ് അംഗം നിയാലക്ഷ്മി പരിപാടിക്ക് നന്ദി പറഞ്ഞു.

--- പരസ്യം ---

Leave a Comment