കീഴരിയൂർ: നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ, തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യവൃക്ക രോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു.കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ :വിനോദ് വി ഉൽഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ ഇ.എം സത്യൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മാലത്ത് സുരേഷ് ആശംസയർപ്പിച്ചു. കൂട്ടായ്മ കൺവീനർ ഡോ. ദിനീഷ് ബേബി സ്വാഗതവും ജോ:കൺവീനർ ടി കെ മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് മുന്നൂറോളം പേർ ക്യാമ്പിൽ പരിശോധന നടത്തി.
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ, തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യവൃക്ക രോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു
By aneesh Sree
Published on: