കീഴരിയൂർ : നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഓപ്പൺ ജിംനേഷ്യം പ്രശസ്ത സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പത്ത് പദ്ധതികളിൽ അവസാനത്തേതാണ് ഓപ്പൺ ജിംനേഷ്യം.രാവിലെയും വൈകുന്നേരവും ഇത് നാട്ടുകാർക്കായി തുറന്നു കൊടുക്കും.പത്താം വാർഷിക സമാപന സമ്മേളനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ ശശി ആയോളിക്കണ്ടി അധ്യക്ഷത വഹിച്ചു.ചിത്രകാരൻ സജീവ് കീഴരിയൂർ സംഭാവന ചെയ്ത പെയിന്റിംഗുകൾ ലെനീഷ് ബേബിയിൽ നിന്ന് ടി. കെ മനോജ് ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ് സംസാരിച്ചു. കൂട്ടായ്മ കൺവീനർ ഡോ. ദിനീഷ് ബേബി കബനി സ്വാഗതവും വർക്കിംഗ് ചെയർമാൻ ഇ.എം സത്യൻ നന്ദിയും പറഞ്ഞു.തുടർന്ന് ഭിന്നശേഷി കലാകാരൻമ്മാരുടെ ഗാനസന്ധ്യയും മറ്റ് കലാപരിപാടികളും അരങ്ങേറി.
--- പരസ്യം ---