കേരള സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോ – ഓര്‍ഡിനേറ്റര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 135 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോ – ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ആകെ 20 ഒഴിവുകളാണ് ഉള്ളത്. മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ 75 ഒഴിവുകളുണ്ട്.
40 ഒഴിവുകളാണ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 25 ആണ്. എം ബി ബി എസ്, ജനറല്‍ മെഡിസിന്‍ / ഫാമിലി മെഡിസിന്‍ / ജെറിയാട്രിക് മെഡിസിനില്‍ പിജി / ഡിപ്ലോമ എന്നിവ ഉള്ളവര്‍ക്ക് മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
വിരമിച്ച ഗവ. ഡോക്ടര്‍മാര്‍ക്കും പാലിയേറ്റീവ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 65 കഴിയാന്‍ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 54,200 രൂപ ശമ്പളം ലഭിക്കും. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ഉള്ളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. പാലിയേറ്റീവ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 50 കഴിയാന്‍ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30995 രൂപ ശമ്പളം ലഭിക്കും. സോഷ്യല്‍ വര്‍ക്കില്‍ പി ജി, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃതത്തി പരിചയം എന്നിവ ഉള്ളവര്‍ക്ക് കോ – ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 45 കഴിയാന്‍ പാടില്ല.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 32560 രൂപ ശമ്പളം ലഭിക്കും. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സാമൂഹിക സുരക്ഷാ മിഷന്‍, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തില്‍ അവസാന തിയതിയ്ക്ക് മുന്‍പ് അപേക്ഷിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് കൃത്യമായിരി രേഖപ്പെടുത്തിയിരിക്കണം. വിശദ വിവരങ്ങള്‍ക്ക് 04712341200 എന്ന നമ്പറിലോ www.socialsecuritymission.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.