നാടക പ്രവർത്തകരുടെ സംഘടനയായ നാടക്ൻ്റെ ആഭിമുഖ്യത്തിൽ കൺവൻഷൻ സംഘടിപ്പിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നാടക പ്രവർത്തകരുടെ സംഘടനയായ നാടക്ൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഫീനിക്സ് ഹാളിൽ നടന്ന കൺവൻഷൻ നാടക് ജില്ലാ പ്രസിഡണ്ട് ആയാടത്തിൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡണ്ട് സജീവ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്കൃത അക്കാദമിയുടെ രാമപ്രഭാ പുരസ്ക്കാരവും നാഷണൽ സാൻസ്ക്രീറ്റ് യൂണിവേഴ്സിറ്റിയുടെ കലാ തപസ്സി പുരസ്ക്കാരവും നേടിയ എം. കെ സുരേഷ് ബാബു, കേരള സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവ് പ്രേമൻ മുചുകുന്ന് എന്നിവരെ ആദരിച്ചു. നാടക് ജില്ലാ സെക്രട്ടറി എൻ.വി ബിജു, കെ.കെ പുരുഷോത്തമൻ, കൊയിലാണ്ടിമേഖല സെക്രട്ടറി രവിമുചുകുന്ന്, വി. കെ രവി, വിനീത് തിക്കോടി,
പപ്പൻ മണിയൂർ,രതി പെരുവട്ടൂർ, ഷാജി വലിയാട്ടിൽ എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!