കോഴിക്കോട്: തമിഴ്‌നാട് ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് മേപ്പയൂര്‍ ജനകീയ മുക്ക് സ്വദേശികളായ രണ്ടു പേരുടെ ദാരുണാന്ത്യം നാടിനെ കണ്ണീരിലാഴ്ത്തി. പാറച്ചാലില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശോഭ (60), പാറച്ചാലില്‍ ഗോവിന്ദന്റെ ഭാര്യ ശോഭന (51) എന്നിവരാണു മരിച്ചത്. സഹോദരങ്ങളുഭാര്യമാരാണിവര്‍. അപകടത്തില്‍ 4 കുട്ടികള്‍ അടക്കം 10 പേര്‍ക്കു പരുക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ നത്തം – കാരക്കൂടി റോഡിലെ സoരക്ഷണഭിത്തിയില്‍ ഇടിച്ചു തകരുകയായിരുന്നു . വ്യാഴാഴ്ച രാവിലെയാണു സംഭവം. ശോഭയും ശോഭനയും അപകട സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ ഇവാനി (3), ഇഷാനി (3). ഷിമാനി ഉണ്ണിക്കൃഷ്ണന്‍ (64), സെബിന്‍ (38), അശ്വത് (28), അരുന്ധതി (18), അഞ്ജലി (31), അജിത (40), മിഥുന്‍ രാജ് (42) എന്നിവരെ നത്തം ഗവ ആശുപ്രതി യില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മധുരയിലെ സ്വകാര്യ ആശുപയതികളിലേക്കു മാറ്റി. അഗ്നി രക്ഷാസേന കാര്‍ വെട്ടിപ്പൊളിച്ചാ ണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
--- പരസ്യം ---