വയനാട് ദുരന്തത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 350 ൽ അധികം പേർ മരിക്കുകയും ഒരു നാട് പൂർണമായി ഇല്ലാതാകുകയും ചെയ്ത പശ്ചാത്തലത്തിൽ സി.കെ ജി സാംസ്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി കീഴരിയൂരിൽ നടത്താൻ തീരുമാനിച്ച പതിനെട്ടാമത് സ്വാതന്ത്ര്യം തന്നെ അമൃതം ആഘോഷരഹിതമായി നടത്താൻ തീരുമാനിച്ചു.
ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉച്ചക്ക് 2 മണിക്ക് LP, UP, HS വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള മെഗാ ചരിത്ര ക്വിസ് മാത്രം നടത്താനും ആഗസ്ത് 10 ന് നടത്താൻ തീരുമാനിച്ച അനുബന്ധ ആഘോഷ
മത്സര ഇനങ്ങൾ ഒഴിവാക്കി ഇതുവഴി ശേഖരിക്കുന്ന സംഖ്യ ദുരിതാശ്വാസ പ്രവർത്തന ഫണ്ടിലേക്ക് സംഭാവന ചെയ്യാനും ധാരണയായി. ആഘോഷത്തിൻ്റെ ഭാഗമായി 10 ന് നടത്താൻ നിശ്ചയിച്ച
പതാക രചന, പ്രസംഗം, ചിത്രരചന, ദേശഭക്തിഗാനം എന്നീ ഇനങ്ങൾ സന്തോഷകരമായ മറ്റൊരവസരത്തിൽ നടത്താനും തീരുമാനിച്ചതായി സാംസ്കാരിക വേദി ഭാരവാഹികൾ അറിയിച്ചു.
നാടിനെ നടുക്കിയ ദുരന്ത പശ്ചാത്തലത്തിൽ ‘സ്വാതന്ത്ര്യം തന്നെ അമൃതം’ ഒറ്റ ദിവസമായി വെട്ടിച്ചുരുക്കി
By aneesh Sree
Published on: