കീഴരിയൂർ-സംസ്ഥാന ഗവണ്മൻ്റിൻ്റെ ജന വിരുദ്ധ ബജറ്റിനും ഭൂനികുതി ഉൾപ്പെടെ ജനജീവിതം ദുസ്സഹമക്കുന്ന നികുതി വർദ്ധനവിനുമെതിരായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുമ്പിൽ ധർണാ സമരം നടത്തി. ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ.ഗോപാലൻ , കെ.കെ ദാസൻ, കെ.സി രാജൻ, ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഇ.രാമചന്ദ്രൻ ,ജി.പി പ്രീജിത്ത്, കെ.വി രജിത, ചുക്കോത്ത് ബാലൻ നായർ ,പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ് ,സവിത നിരത്തിൻ്റെ മീത്തൽ, കെ.ജലജ ടീച്ചർ, കെ.എംവേലായുധൻ, എൻ.ടി ശിവാനന്ദൻ, പി.കെ ഗോവിന്ദൻ പ്രസംഗിച്ചു.