നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും

By neena

Published on:

Follow Us
--- പരസ്യം ---

നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും. നിപ ബാധിച്ച് മരിച്ച 14 കാരനുമായി സമ്പര്‍ക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും നിലവില്‍ 330 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ തന്നെ 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. പാണ്ടിക്കാട്, ആനക്കയത്തും നിയന്ത്രണങ്ങള്‍ തുടരും.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്. സ്രവ പരിശോധന ത്വരിതപ്പെടുത്താന്‍ ഒരു മൊബൈല്‍ ബയോസേഫ്റ്റി ലെവല്‍-3 ലബോറട്ടറിയും കോഴിക്കോട് എത്തിച്ചേര്‍ന്നിട്ടുണ്ട്.

പ്ലസ് വണ്‍ അലോട്ട്‌മെന്റ് (സ്‌കൂള്‍ ട്രാന്‍സ്ഫര്‍) നടക്കുന്നതിനാല്‍ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളില്‍ അഡ്മിഷനായി വരുന്ന വിദ്യാര്‍ത്ഥികളും ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്ക് അഡ്മിഷനായി പോകുന്ന വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, എന്‍95 മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, വിദ്യാര്‍ത്ഥിക്കൊപ്പം ഒരു രക്ഷിതാവ് മാത്രമേ പാടുള്ളൂ, അഡ്മിഷനായി പോകുന്ന സമ്പര്‍ക്ക പട്ടികയിലുള്ള വിദ്യാര്‍ത്ഥികളുടെയും അനുഗമിക്കുന്ന രക്ഷിതാക്കളുടെയും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് അറിയിക്കണം, എല്ലാ സ്‌കൂള്‍ മേധാവികളും അഡ്മിഷന്‍ നേടാന്‍ വരുന്നവര്‍ സാമൂഹിക അകലം പാലിച്ച് അഡ്മിഷന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം, സ്‌കൂള്‍ മേധാവികള്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസന്‍ എന്നിവ സ്‌കൂളുകളില്‍ ഒരുക്കേണ്ടതുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!