പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. പന്തലായനിയിൽ റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു. പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് പോകുന്ന ഭാഗമാണ് ഫുട്ഓവർ ബ്രിഡ്ജിനായി ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് റെയിൽവേ ഇപ്പോൾ കണ്ടെത്തിയിരിയ്ക്കുകയാണ്. ഇവിടെ റെയിൽവേ ഫുട്ഓവർ ബ്രിഡ് വരുന്നതോടെ പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികൾക്ക് അങ്കലാപ്പില്ലാതെ റെയിൽവേ പാളം കടന്ന് സ്കൂളിലേക്ക് സുരക്ഷിതമായി എത്താൻ സാധിക്കും. റെയിൽവേ ലൈനിന്റെ പടിഞ്ഞാറും കിഴക്കും വശങ്ങളിൽ ടാർ റോഡ് വന്നു നിൽക്കുന്നതി നാൽ കണക്ഷൻ റോഡിന്ടെ നിർമാണത്തിനും ബുദ്ധിമുട്ടുണ്ടാവില്ല.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു.
By admin
Published on:
